പാലാ: കേന്ദ്രത്തില്‍നിന്ന് അര്‍ഹമായ റേഷന്‍വിഹിതം വാങ്ങിയെടുക്കുവാന്‍ ശ്രമിക്കാത്ത ഇടതുസര്‍ക്കാര്‍ തൊഴിലാളി വഞ്ചനയാണ് നടത്തുന്നതെന്ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്. ഹരികുമാര്‍. പാലായില്‍ നടന്ന താലൂക്ക് ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് പേടിച്ചിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക, സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലും ധര്‍ണ്ണയിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ളാലം അമ്പലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം താലൂക്ക് ഓഫീസിനു സമീപം പോലീസ് തടഞ്ഞു. മേഖലാ പ്രസിഡണ്ട് കെ.എസ്. ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സാബു വര്‍ഗീസ്, സി.കെ. അശോക്കുമാര്‍, ജോസ് ജോര്‍ജ്, ഇ.ആര്‍. ബിജു, എ.എന്‍. ബാബു ,റ്റി.സി. രാധാകൃഷ്ണന്‍, ഗോപന്‍ പാറപ്പിള്ളി, എം.ആര്‍.സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
















