കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കണിച്ചാര്‍ പഞ്ചായത്തിലെ ഗോത്രവര്‍ഗ്ഗ കോളനിയില്‍ മൂന്നര വയസ്സുകാരിയെ ബന്ധുവായ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ അധികൃതര്‍ക്ക് നോട്ടീസയക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഉത്തരവായി. ജില്ലാ പോലീസ് മേധാവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോടാണ് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചുദിവസത്തിനകം മറുപടി നല്‍കാനാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
















