കണ്ണൂര്‍: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ജ്യോതിഷികളെ ക്ഷേത്രദൈവജ്ഞന്മാരായി നിയമിക്കണമെന്ന് കളരിപ്പണിക്കര്‍ ഗണക കണിശ സഭ കണ്ണൂര്‍ജില്ല നേതൃസംഗമം ആവശ്യപ്പെട്ടു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപി ചാലില്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി.വി. ബൈജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികളായ രാമചന്ദ്രന്‍ നീര്‍വേലി, അനിത പേരാവൂര്‍, ഹിമ മട്ടന്നൂര്‍ എന്നിവര്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വ്വഹിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ഗോപി ചാലില്‍ (പ്രസിഡന്റ്), ആഷിത്ത് മാമ്പ, രേഖ ലോഹിതാക്ഷന്‍ (വൈസ്. പ്രസിഡന്റ്), പ്രദീപന്‍ ആഡൂര്‍ (സെക്രട്ടറി), അഭിലാഷ് തോട്ടട, പ്രേമജ മുണ്ടയോട് (ജോ. സെക്രട്ടറി), പ്രശാന്തന്‍ എടക്കാട് (ട്രഷറര്‍), എന്നിവര്‍ സ്ഥാനമേറ്റെടുത്തു. അജയന്‍ ജ്യോത്സ്യര്‍, സുമ മഹേഷ്, രൂപേഷ് എളമ്പാറ, മഞ്ജുനാഥ് ചാല, മോഹനന്‍ മാനന്തേരി, സദാനന്ദന്‍ തെരൂര്‍, രവീന്ദ്രന്‍ കണ്ണൂര്‍, വിജേഷ് മുഴക്കുന്ന്, മോഹനന്‍ ജ്യോത്സ്യന്‍, കൃഷ്ണദാസ് ജ്യോത്സ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















