കണ്ണൂര്‍: സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകനില്‍ നിന്ന് മജിസ്‌ട്രേറ്റ് നേരിട്ട് മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കണ്ണൂര്‍ തളാപ്പില്‍ വെച്ച് സിപിഎം അക്രമിസംഘം വെട്ടിപ്പരിക്കേല്‍പിച്ച ബിജെപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.സുശീല്‍ കുമാറില്‍ നിന്നാണ് മജിസ്‌ട്രേറ്റ് മൊഴിയെടുത്തത്. അക്രമത്തില്‍ തലക്കും വയറിനും ഗുരുതരമായി പരിക്കേറ്റ സുശീല്‍കുമാര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
















