കോട്ടയം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനകീയ പദ്ധതികളാണെന്ന് ഫ്രണ്ട്‌സ് സാംസ്‌കാരികവേദി യോഗം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയാഹ്ലാദയോഗം ജന.സെക്രട്ടറി സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുജോമോന്‍ അദ്ധ്യക്ഷത വഹിച്ചു. അശ്വിന്‍, വിഷ്ണു, സിജോ, അനന്ദു, ജോബിന്‍ തുടങ്ങിയവര്‍ മധുരപലഹാര വിതരണത്തിന് നേതൃത്വം നല്‍കി.
















