വാകത്താനം: തൃക്കോതമംഗലത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി മോദിസര്‍ക്കാരിന്റെ ജലസ്വരാജ് പദ്ധതിപ്രകാരം ബിജെപി പ്രവര്‍ത്തകര്‍ 4 കേന്ദ്രങ്ങളില്‍ വാട്ടര്‍ടാങ്ക് സ്ഥാപിച്ചു. ബിജെപി ജില്ലാവൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ നീറിക്കാട്, നിയോജകമണ്ഡലം ജന.സെക്രട്ടറി രാജേഷ് വാകത്താനം, പഞ്ചായത്ത് മെമ്പര്‍ ജയമോള്‍ എന്നിവര്‍ വിവിധ ഇടങ്ങളില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സജു തോമസ്, അനില്‍കുമാര്‍, ബിനോയി, റെജി മൂലേട്ടുകണ്ടം, രഞ്ജിത്ത് തൃക്കോതമംഗലം, കുഞ്ഞുമോന്‍ മനന്താനം എ.കെ. സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















