കോട്ടയം: പെന്‍ഷന്‍ പരിഷ്‌ക്കരണമൂലം കുടിശികയായ തുക ഒറ്റത്തവണയായി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന ഖജാന്‍ജി കെ. സുധാകരന്‍ നായര്‍ ആവശ്യപ്പെട്ടു. 75തികഞ്ഞ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക, സമഗ്ര ആരോഗ്യപദ്ധതി നടപ്പിലാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പെന്‍ഷനേഴ്‌സ് സംഘ് നടത്തുന്ന ധര്‍ണ്ണയുടെ ഭാഗമായി കോട്ടയത്ത് സിവില്‍ സ്‌റ്റേഷന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ബോധമുള്ള പൗരന്മാരുടെ കൂട്ടായ്‌മ ശക്തിപ്പെടുത്തിയാലേ രാജ്യത്തിന് നന്മകൈവരാന്‍ കഴിയൂവെന്ന് സംസ്ഥാന ഖജാന്‍ജി പറഞ്ഞു. ധര്‍ണ്ണയെ അഭിസംബോധന ചെയ്തുകൊണ്ട് ബിഎംഎസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍.മോഹനന്‍, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമിതിയംഗം ഈശ്വരന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് കെ.സി.വിജയകുമാര്‍, ജില്ലാ സെക്രട്ടറി കെ.ആര്‍.വിശ്വംഭരന്‍, എന്‍ജിഒ സംഘ് ജില്ലാ ജോ.സെക്രട്ടറി അരുണ്‍, പള്ളിക്കത്തോട് പഞ്ചായത്ത് മെമ്പര്‍ കെ.കെ.വിപിനചന്ദ്രന്‍ സുധാകരപ്പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
















