ഈരാറ്റുപേട്ട: മൂന്നു വയസ്സുകാരിയുടെ കാല്‍മുട്ടില്‍ തുളച്ച് കയറിയ സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് വീട്ടില്‍ കളിക്കുമ്പോഴാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ മിര്‍സ ഫാത്തിമയുടെ കാല്‍മുട്ടില്‍ സോഫയില്‍നിന്നും തുന്നല്‍സൂചി തുളച്ചുകയറിയത്. സൂചി പൊട്ടിപ്പോയതിനാല്‍ പെട്ടന്ന് തിരിച്ചറിയുവാന്‍ സാധിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ കാലില്‍ നീരുവന്നു. വേദനയെ തുടര്‍ന്നു ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലില്‍ എത്തിച്ചു. വിദഗ്‌ദ്ധ പരിശോധനയില്‍ സൂചി കണ്ടെത്തി.
ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലാണ് മിര്‍സ ഫാത്തിമയെ വിശദ പരിശോധനകള്‍ക്ക് വിധേയമാക്കി കീ ഹോള്‍ ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു. ഡോ. എബി തോമസ് ബാബു, അനസ്തറ്റിസ്‌റ് ഡോ ജോണ്‍ മാത്യു, ഡോ. ജെയിംസ് സിറിയക് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളിയായി
















