കോട്ടയം: നാട്ടകം പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐയുടെ നോട്ടീസ് ബോര്‍ഡില്‍ ദേശവിരുദ്ധ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ എബിവിപി ജില്ലാ സമിതി പ്രതിഷേധിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ക്യാമ്പസില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ദേശവിരുദ്ധ പോസ്റ്ററുകള്‍ ക്യാമ്പസ്സില്‍ പ്രചരിക്കുന്നുണ്ട്. ഭാരതാംബയെ വേശ്യയായി ചിത്രികരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍. കോളേജ് യൂണിയന്‍ ചെയര്‍മാന്റെ നേതൃത്വത്തിലാണ് ക്യാമ്പസില്‍ ദേശവിരുദ്ധ പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. ചെയര്‍മാന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലും ഭാരതംബയെ അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. കോളേജിലെ എസ്എഫ്‌ഐയുടെ ദേശവിരുദ്ധ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ അരുണ്‍ കെ.സി. അറിയിച്ചു. ഇതിനെതിരെ ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കുമെന്നും ഇന്ന് എബിവി പി നാട്ടകം പോളിടെക്‌നിക്കിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
















