കോട്ടയം: ഭാരതീയ സംസ്‌കാരത്തെയും സങ്കല്‍പ്പങ്ങളെയും നിരന്തരം അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്ന എസ്എഫ്‌ഐയെ ചങ്ങലയ്‌ക്കിടണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. താലിപൊട്ടിക്കല്‍ സമരത്തിനും ചുംബനസമരത്തിനും പരസ്യപിന്തുണ നല്‍കുന്ന എസ്എഫ്‌ഐ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. നെഹ്‌റു, ലോ-കോളേജ് പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഒറ്റപ്പെട്ട എസ്എഫ്‌ഐ മതഭീകരവാദ ശക്തികളെ തൃപ്തിപ്പെടുത്താന്‍ സാംസ്‌കാരിക ദേശീയതയെ നിരന്തരം അപമാനിക്കുകയാണ്. ഇതില്‍നിന്നും എസ്എഫ്‌ഐയെ തിരുത്താന്‍ സിപിഎം നേതൃത്വം തയ്യാറാകണം. സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് നാട്ടകം, മാന്നാനം കോളേജുകളില്‍ എസ്എഫ്‌ഐ നടത്തിയ രാജ്യവിരുദ്ധ പോസ്റ്ററിങിനെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















