കോട്ടയം: നാട്ടകം പോളിടെക്‌നിക്കിലും എസ്എഫ്‌ഐ ദേശവിരുദ്ധ പോസ്റ്റര്‍. എസ്എഫ്‌ഐയുടെ നോട്ടീസ് ബോര്‍ഡിലാണ് അശ്ലീലച്ചുവയോടെ പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാവിലെകോളേജിലെത്തിയ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെട്ട പോസ്റ്റര്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. പോസ്റ്റര്‍ നീക്കം ചെയ്യണമെന്നും പോസ്റ്റര്‍ ഒട്ടിച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനം നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് എബിവിപി പ്രിന്‍സിപ്പാളിനെ കണ്ടു. ഈ ആവശ്യത്തെ എസ്എഫ്‌ഐ നിരാകരിച്ചു. എബിവിപി പ്രകടനമായി ചെന്ന് പോസ്റ്റര്‍ നീക്കം ചെയ്തു.
പ്രിന്‍സിപ്പാളിന്റെ ആവശ്യത്തെ നിരാകരിച്ച എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാനെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് രേഖാമൂലം പരാതി നല്‍കാനൊരുങ്ങുകയാണ് എബിവിപി. എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന്റേതായി ഫേസ്ബുക്കില്‍വന്ന പോസ്റ്റിനെ തുടര്‍ന്നാണ് അതേവാചകത്തില്‍ പോളിടെക്‌നിക്കിലും പോസ്റ്റര്‍ പതിച്ചത്. രാജ്യതാല്‍പ്പര്യത്തിനെതിരെ അശ്ലീലച്ചുവയുള്ള പോസ്റ്റര്‍ പതിച്ചതിനും സമൂഹമാധ്യമങ്ങളില്‍ ഇത് പ്രചരിപ്പിച്ചതിനും എതിരെ സൈബര്‍ സെല്ലിനും പോലീസ് മേധാവിക്കും പരാതി നല്‍കുുമെന്നും എബിവിപി പറഞ്ഞു.
















