പിലാത്തറ: ഇരുപത്തിയഞ്ച് കുട്ടികള്‍ ഒരേ താളലയഭംഗിയില്‍ ചെണ്ടമേളം തീര്‍ത്തപ്പോള്‍ അതൊരു വിസ്മയ കാഴ്ചയായി. മാതമംഗലം രാഗലയം കലാക്ഷേത്രത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളാണ് വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്ര സന്നിധിയില്‍ അരങ്ങേറ്റം നടത്തിയത്. വാദ്യകലാകാരന്‍ പയ്യന്നൂര്‍ സുധിയുടെ കീഴിലാണ് വാദ്യകല അഭ്യസിച്ചത്. ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന അരങ്ങേറ്റച്ചടങ്ങിന് കുടുംബാംഗങ്ങളും നാട്ടുകാരും ആസ്വാദകരായി.
















