ഇരിട്ടി: സൈക്കിളില്‍ സഞ്ചരിക്കവേ ലോറിയിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സക്കിടെ മരിച്ചു. കിളിയന്തറ മാണിക്കത്താഴെ ജോര്‍ജ്ജ്-സോഫി ദമ്പതികളുടെ മകന്‍ അമല്‍ (14) ആണ് മരിച്ചത്. പേരട്ട സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ഥിയാണ്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ഇരിട്ടി -കൂട്ടുപുഴ റോഡില്‍ കിളിയന്തറ വെച്ചായിരുന്നു അപകടം. കിളിയന്തറയില്‍ നിന്നും ചരല്‍ റോഡിലേക്ക് കടക്കാന്‍ ശ്രമിക്കവേ അമല്‍ സഞ്ചരിച്ച സൈക്കിളില്‍ വീരാജ്‌പേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ആദ്യം ഇരിട്ടി അമല ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്നു മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സതേടി. എന്നാല്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെ അമല്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
സഹോദരങ്ങള്‍: സുതി(നഴ്‌സ്,മംഗലൂരു), പ്രീതി (മഹാത്മാഗാന്ധി കോളേജ്, ഇരിട്ടി), അഖില്‍ (സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പേരട്ട). സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് കിളിയന്തറ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
















