ശ്രീകണ്ഠപുരം: ചെങ്ങളായി ചേരന്‍മൂലയില്‍ കഞ്ചാവ് മാഫിയാ സംഘം സജീവം. ഈ സംഘത്തില്‍പ്പെട്ട ഒരാളെ കഴിഞ്ഞദിവസം പാപ്പിനിശ്ശേരിയില്‍ നിന്നും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ചെങ്ങളായി സ്വദേശി ശാത് മോനാണ് പിടിയിലായത്. എന്‍ഡിഎഫ് സംഘത്തില്‍പ്പെട്ടവരാണ് ഈ മേഖലയില്‍ തമ്പടിച്ച് വ്യാപകമായി കഞ്ചാവ്, വിദേശമദ്യം, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവ വില്‍പന നടത്തുന്നത്. ബൈക്കുകളിലുംമറ്റുമെത്തുന്ന യുവാക്കളാണ് ലഹരിമരുന്ന് കാരിയര്‍മാര്‍. ജില്ലയുടെ പുറത്തുനിന്നും മൊത്തമായി കഞ്ചാവ് ഇവിടെയെത്തിക്കുന്ന സംഘം വില്‍പ്പനക്കാര്‍ക്ക് ചെറിയ പൊതികളായി ഏല്‍പ്പിച്ചുകൊടുക്കുകയാണ് പതിവ്. ചേരന്‍മൂലയിലെ ഒഴിഞ്ഞ സ്ഥലങ്ങള്‍, ആള്‍താമസമില്ലാത്ത വീടുകള്‍, നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീടുകള്‍, എന്നിവ കേന്ദീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിനടുത്ത ഒരു കെട്ടിടത്തിലാണ് ഇപ്പോള്‍ ബീവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാല മാറ്റിസ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. പോലീസ് ഇത്തരം സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നുംപരാതിയുണ്ട്.
















