എരുമേലി: മകളുടെ വീട്ടിലെ ജോലിക്കാരിയെ പിതാവ് പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി റിമാന്റു ചെയ്തു. എരുമേലി ഒഴക്കനാട് പാറേല്‍പുരയിടം അബ്ബാസ് (71) നെയാണ് എരുമേലി പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. 40 വയസുള്ള യുവതി ഒരു മാസം മുമ്പാണ് ഈ വീട്ടില്‍ ജോലിക്കെത്തിയത്, കഴിഞ്ഞ ദിവസം എരുമേലിയിലെ ഒരു ക്ഷേത്രത്തിന്റെ രാത്രികാല പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഇയാള്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് മണിമല പോലീസ് പറഞ്ഞു. മുണ്ടക്കയത്തെ അഗതിമന്ദിരത്തിലെത്തിയ ഇവര്‍ അധികൃതരോട് പറഞ്ഞതനുസരിച്ച് പോലീസ് പീഡനത്തിന് കേസെടുക്കുകയായിരുന്നു. മുന്‍പ് മുണ്ടക്കയത്തെ അഗതിമന്ദിരത്തിലായിരുന്ന ഇവര്‍ക്ക് ചെറിയ മാനസികാസ്വാസ്യമുള്ളതായും പോലീസ് പറയുന്നു.
















