കോട്ടയം: എറണാകുളം കലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യാര്‍ഥിയായ മിഷേലിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംജി സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ത്രിവല്‍സര വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് 5ന് കോളജില്‍ നടന്ന പ്രതിഷധ പരിപാടിയില്‍ സായാഹ്ന ബാച്ചിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്ത്രീ സംരക്ഷണം വര്‍ത്തമാനകാലത്ത് അനിവാര്യമാണ്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരേ ജനം ഒരുമിക്കണം. സ്ത്രീകളെ സംരക്ഷിക്കാന്‍ പ്രത്യേക സംവിധാനം അധികാരികള്‍ ഒരുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അനില്‍ എസ്, അനീഷ എസ്, സി പി അജ്മല്‍, അലീന തമ്പി, തെന്നല്‍, ഹേമന്ത് ഹരി, ബിബിന്‍ ബാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: