മുണ്ടക്കയം: സാമൂഹ്യവിരുദ്ധരുടെ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. കോസ്വേ പാലത്തില്‍ കഴിഞ്ഞദിവസം കോഴിമാലിന്യങ്ങള്‍ തള്ളിയത് ജനജീവിതത്തെ ദുസഹമാക്കി. പാലത്തിന് നടുവിലായി ചിതറിതെറിച്ച നിലയിലായിരുന്നു മാലിന്യങ്ങള്‍ കാണപെട്ടത്. രൂക്ഷമായ ദുര്‍ദന്ധവും വമിച്ചിരുന്നു. കോഴികടകളില്‍ നിന്നോ കേറ്ററിങ് സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മാലിന്യമാകാം ഇതെന്ന് കരുതുന്നു. തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ ഇവിടെനിന്നും നീക്കം ചെയ്യുകയായിരുന്നു. സമീപ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പെടെയുള്ള പ്രദേശത്ത് വിജനമായ സ്ഥലത്തും സര്‍ക്കാര്‍ വക തേക്കിന്‍കൂപ്പിലും മാലിന്യങ്ങള്‍ തള്ളുന്നത് വ്യാപകമാണ
















