കോട്ടയം: മദ്യം-മയക്കുമരുന്ന് കടത്ത്, ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് എക്സൈസ് വകുപ്പ് കളക്ട്രേറ്റില്‍ പരാതിപ്പെട്ടി സ്ഥാപിക്കും. ഇത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നതിന് കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗത്തില്‍ എ.ഡി.എം പി. അജന്തകുമാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ പെട്ടിയില്‍ നിക്ഷേപിക്കപ്പെടുന്ന പരാതികള്‍ അന്വേഷിച്ച് കുറ്റകര്‍ക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഡോക്ടര്‍മാരുടെ കുറുപ്പടി പ്രകാരമല്ലാതെ മനോരോഗത്തിനുളള മരുന്ന് വിപണനം നടത്തുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ നടപടി സ്വീകരിക്കും.
















