പാലാ:രൂപതയില്‍നിന്ന് പഠനത്തിനും ജോലിക്കുമായി രാജ്യത്തിന് പുറത്ത് താമസിക്കുന്നവരെ മാതൃരൂപതയോട് ബന്ധപ്പെടുത്തുന്നതിനായി രൂപതയില്‍ പ്രവാസികാര്യാലയം ആരംഭിച്ചു. കോര്‍ഡിനേറ്ററായി ഫാ.ജോസഫ് ആലഞ്ചേരിയെ ബിഷപ്പ് മാര്‍.ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. രാമപുരം മാര്‍.അഗസ്റ്റീനോസ് കോളജ് വൈസ്പ്രിന്‍സിപ്പാലായ ഇദ്ദേഹം വാഗ്മിയും എഴുത്തുകാരനും ചിത്രകാരാനുമാണ്. പത്തോളം ഗ്രന്ഥങ്ങളുടെ രചയിതവാണ്. 2015ലെ സംസ്ഥാന സര്‍ക്കാറിന്റെ സ്വാമി വിവേകനന്ദ യുവപ്രതിഭ പുരസ്‌ക്കാരത്തിന്റെ പട്ടികയില്‍ ഇടംനേടിയ ഇദ്ദേഹം എട്ടുവര്‍ഷക്കാലം പാലാരൂപത കെസിവൈഎം ഡയറക്ടറായിരുന്നു.
















