കോട്ടയം: അഖിലകേരള ഹിന്ദു സാംബവസമാജം പ്രഖ്യാപന സമ്മേളനം ക്ഷത്രീയ ക്ഷേമസഭാ സംസ്ഥാന ജനറല്‍ സെക്രട്ടറി ആത്മജ വര്‍മ്മ തമ്പുരാന്‍ ഉദ്ഘാടനം ചെയ്തു. എകെഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് ടി.കെ.ചന്ദ്രമണി അദ്ധ്യക്ഷത വഹിച്ചു. മാതാശ്രീ ആദ്ധ്യാത്മിക രംഗം ഡയറക്ടര്‍ പി.കെ.വ്യാസന്‍ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് തൂമ്പുങ്കല്‍, കുഞ്ഞൂഞ്ഞ് വാഴേച്ചിറ, പി.ആര്‍.അനീഷ്, എം.മധു, ടി.കെ.രാജന്‍, എസ്.സുനില്‍, ജയകുമാര്‍ തിരുനക്കര, എം.എം.ഷിജു, എം.എന്‍.ഗോപിനാഥന്‍, മംഗളദാസ് പറയന്‍ തഴവ, ശശിക്കുട്ടന്‍ വാകത്താനം, ബിനു സചിവോത്തമപുരം എന്നിവര്‍ പ്രസംഗിച്ചു.
















