കടുത്തുരുത്തി: രണ്ടുമാസം പ്രായമായ ആട്ടിന്‍കുട്ടിയെ തെരുവുനായകള്‍ കടിച്ചുകീറി കൊന്നു. ഞീഴൂര്‍ മുന്‍ പഞ്ചായത്ത് അംഗം പന്നയ്‌ക്കല്‍ ഷീജയുടെ ആടിനെയാണ് നായകള്‍ കൊന്നത്. വീടിന് സമീപമുളള പറമ്പില്‍ കെട്ടിയിരുന്ന മൂന്ന് ആടുകളെയാണ് ആറ് നായകള്‍ ചേര്‍ന്ന് ആക്രമിച്ചത്. ആടുകളുടെ കരച്ചില്‍കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ നായകൂട്ടം ഓടി രക്ഷപ്പെട്ടു. ഞീഴൂരും സമീപ പ്രദേശത്തും തെരുവ് നായകളുടെ ആക്രമണങ്ങള്‍ പതിവാണ്. അടിയന്തരമായി നായശല്യത്തിനെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















