ചങ്ങനാശേരി: സ്റ്റേഡിയം കോംപ്ലക്‌സിനായി നഗരസഭയുടെ സ്ഥലത്ത് കെ.എസ്.ടി.പി യുടെ റോഡുപണി നടക്കുന്ന സ്ഥലത്തു നിന്നും ലഭിക്കുന്ന മണ്ണ് ഇറക്കാന്‍ സമ്മതിക്കാതെ കൊടിനാട്ടി തടഞ്ഞതിനെതിരെ ബിജെപി നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍.പി. കൃഷ്ണകുമാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാഷ്‌ട്രീയത്തിന്റെ മറവില്‍ ചിലര്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും നഗരസഭയും എംഎല്‍എ യും അടിയന്തിരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
















