പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ബങ്കിനുള്ളില്‍ വൈദ്യുതി തൂണ്‍ നിര്‍ത്തി നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നതിനെതിരെ നാട്ടുകാരുടെ പരാതി. പുതുതായി നിര്‍മ്മിക്കുന്ന ബങ്കിനുള്ളിലെ തറയുടെ കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത് പോസ്റ്റ് കടക്കുള്ളില്‍ വരത്തക്കവിധമാണ്. അപകടകരമായ നടപടിക്കെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്.
പാലാ വലിയപാലത്തിന് താഴെയായി നിര്‍മ്മിക്കുന്ന ബങ്കിനെതിരെയും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന ബങ്കിന് അനുവദനീയമായതില്‍ കൂടുതല്‍ വീതിയും നീളവുമുണ്ടെന്നാണ് ആരോപണം. കൂടാതെ ഇവിടുത്തെ നടപ്പാതയും വഴിയും കയ്യേറിയാണ് നിര്‍മ്മാണം നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
















