ചങ്ങനാശേരി: സ്ത്രീ സുരക്ഷ സ്ത്രീകളുടെ തന്നെ ഉത്തരവാദിത്തമാണെന്നു കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ക് ആന്റ് സെഷന്‍ ജഡ്ജി വി.എസ്.ബിന്ദുകുമാരി പറഞ്ഞു. അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് ഓഫ് ഗ്രേറ്റര്‍ ചങ്ങനാശേരിയും അസംപ്ഷന്‍ കോളേജും കൂടി സംഘടിപ്പിച്ച വനിതാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. യോഗത്തില്‍ ഈ വര്‍ഷത്തെ വനിതാ എക്‌സലന്‍സ് അവാര്‍ഡ് വനിതാ കമ്മീഷന്‍ അംഗം ഡോ.ജെ.പ്രമീളാ ദേവിക്കു നല്കി. കൂടാതെ വനിതാ വര്‍ഷത്തിന്റെ നാല്പതാം വര്‍ഷികഘോഷത്തില്‍ ചങ്ങനാശേരിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പതു വനിതകള്‍ക്കു റൂബി ജൂബിലി അവാര്‍ഡ് നല്കി ആദരിച്ചു. യോഗത്തില്‍ ഗ്രേറ്റര്‍ റോട്ടറി പ്രസിഡന്റ് അഡ്വ.എസ്.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. അസംപ്ഷന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അമല്, കെ.വി ഹരികുമാര്‍, ഡെയ്‌സി ജെയിംസ്, കണ്ണന്‍ എസ്. പ്രസാദ്, എം.ജി.ആര്‍ നായര്‍, തോമസ് കെ. ഫിലിപ്പ്, ബിജു സി.പൊടിക്കളം എന്നിവര്‍ സംസാരിച്ചു.
















