കോട്ടയം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കോട്ടയം പ്രസ്സ്‌ക്ലബ്ബ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ സി.എ. ലതയെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചു. ”പ്രൗഡ് ടു ബീ വുമണ്‍” എന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ അനുമോദിക്കുന്നത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. സ്ത്രീ സുരക്ഷ സമൂഹത്തിന്റെ മുഴുവനായ ഉത്തരവാദിത്വമാണെന്ന് കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ആശംസകളും പങ്കുവെച്ചും മധുരം വിതരണം ചെയ്തുമാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.
















