ഹൈക്കോടതി വിധിയെ തുര്‍ന്ന് സ്വകാര്യവ്യക്തി കൈയ്യേറിയ തലവടി ഗണപതി ക്ഷേത്രത്തിന്റെ തിരിച്ചുപിടിച്ച പുഞ്ചനിലം
എടത്വാ: സ്വകാര്യ വ്യക്തി കൈയ്യറിയ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നിലം തിരിച്ചുപിടിച്ചു. അമ്പല ഗ്രൂപ്പ്- ചങ്ങംങ്കരി സബ്ഗ്രൂപ്പില്‍പെട്ട തലവടി ഗണപതി ക്ഷേത്രത്തിന്റെ ഒരേക്കര്‍ ഇരുപത്തിനാല് സെന്റ് പുഞ്ചനിലമാണ് ദേവസ്വംബോര്‍ഡ് തിരിച്ചുപിടിച്ചത്.
ഗണേശസേവ സമതിയുടേയും ക്ഷേത്രോപദേശക സമതിയുടേയും പരാതിയെ തുടര്‍ന്നാണ് ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ദേവസ്വംബോര്‍ഡ് അധികൃതര്‍ ആരംഭിച്ചത്. ദേവസ്വം വക കുത്തകപാട്ടം എന്ന് റവന്യുരേഖകളില്‍ വ്യക്തമാക്കിയിരുന്ന വസ്തുവാണ് സ്വകാര്യ വ്യക്തി അന്യായമായി കൈവശപ്പെടുത്തി വില്‍ക്കാന്‍ ശ്രമിച്ചത്.
2013 ഓക്‌ടോബറിര്‍ 28ന് ദേവസ്വം ബോര്‍ഡിന് അനുകൂലമായി വിധിവന്നിരുന്നു. ദേവസ്വം സ്‌പെഷ്യല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചെങ്കിലും സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതോടെ ദേവസ്വംബോര്‍ഡും സ്വകാര്യ വ്യക്തിയും തമ്മില്‍ വീണ്ടും നീയമയുദ്ധം തുടങ്ങി.
ഇരുവിഭാഗത്തിന്റേയും വാദംകേട്ട ഹൈക്കോടതി ആര്‍ഡി ഒയെ ചുമതലപ്പെടുത്തി. ആര്‍.ഡി.ഒയുടെ അന്വഷണത്തില്‍ ദേവസ്വം സ്ഥലമാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഹൈകോടതി ദേവസ്വത്തിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.















