പാലാ: ലോക വനിതാദിനത്തില്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണിയേയും സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണെയും വാട്‌സ്ആപ്പിലൂടെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് അടിയന്തിര കൗണ്‍സില്‍ യോഗം. പത്തോളം വനിതാ അംഗങ്ങള്‍ ചേര്‍ന്ന് അടിയന്തിര കൗണ്‍സില്‍ യോഗത്തിന് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു യോഗം. ബുധനാഴ്ചയാണ് വിവാദ സംഭവങ്ങളുടെ തുടക്കം. പാലാ മാര്‍ക്കറ്റ് കോംപ്ലക്‌സ് വിഷയവുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍ ബിജു പാലൂപ്പടവന് എതിരായി പ്രചരിച്ച വാട്‌സ്ആപ്പ് സന്ദേശത്തിലാണ് ചെയര്‍പേഴ്‌സണേയും വനിതാ കൗണ്‍സിലറേയും അപമാനിച്ചത്. കൗണ്‍സിലര്‍മാരായ ബെറ്റി ഷാജു, മിനി പ്രിന്‍സ് എന്നിവര്‍ ചേര്‍ന്ന് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
വനിതകളെയും പുരുഷന്മാരെയും അപകീര്‍ത്തിയ നടപടയില്‍ അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ടതും പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരേണ്ടതും കൗണ്‍സിലിന്റെ ആകെയുള്ള ആവശ്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ പരാതി മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ഡി.ജി.പി., വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് നല്‍കുവാനും തീരുമാനിച്ചു. വ്യക്തിപരമായി കൗണ്‍സിലര്‍ ബിജു പാലൂപ്പടവന്‍ സൈബര്‍ സെല്ലിനും പാലാ ഡി.വൈ.എസ്.പി.ക്കും പരാതി നല്‍കിയിട്ടുണ്ട്.
















