പെരുവ: ഡിവൈഎഫ്‌ഐ-സിഎസ്ഡിഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റില്‍. സിഎസ്ഡിഎസ് നേതാവിന് ഗുരുതര പരിക്ക്.
ഇയാളുടെ കാറും അക്രമികള്‍ കത്തിച്ചു. സിഎസ്ഡിഎസ് പഞ്ചായത്ത് പ്രസിഡന്റ് വല്ല്യാട്ടിക്കുഴിയില്‍ തമ്പി(56)ക്കാണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഞായറാഴ്ച രാത്രി ഒന്‍പത് മുപ്പതിനാണ് സംഭവം. എംജി യൂണിവേഴ്‌സിറ്റിയിലെ ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച വിഷയത്തില്‍ സിഎസ്ഡ്എസ് നടത്തിയ ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കം നിലനിന്നിരുന്നു. ഇതേതുടര്‍ന്ന് വാക്കേറ്റം പലപ്പോലും ഉണ്ടാകുന്നത് പതിവായിരുന്നു.
ഞായറാഴ്ച രാവിലെ പ്രദേശത്തുണ്ടായ പ്രശ്‌നം പരിഹരിക്കുന്നതിനായി സിഎസ്ഡിഎസ് പഞ്ചാ3യത്ത് പ്രസിഡന്റ് തമ്പിയെ ഡിവൈഎഫ്‌ഐ നേതാക്കള്‍ വിളിച്ചുവരുത്തിയിരുന്നു. പ്രശ്‌നം പരിഹരിച്ച് തിരിച്ച് പോരുന്ന വഴി തമ്പിയുടെ കാറിന് പിന്നാലെ ഇന്നോവകാറിലെത്തിയ ഒരുസംഘം ആളുകള്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ കമ്പിവടിക്ക് അടിയേറ്റ് തലയ്‌ക്കും തോളിനും ഇടതുകൈക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തമ്പിയുടെ കൈത്തണ്ട് കമ്പിവടിക്ക് അടിച്ചൊടിച്ചു.
കാലിനും അടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഇടമനത്തൊട്ടില്‍ ഇ.വി.ഉണ്ണി(28), വടകുന്നപ്പുഴ കുറ്റിയിടയില്‍ അരുണ്‍(26), കൂട്ടാനിക്കല്‍ ദില്‍ജിത്ത്(24), കൂട്ടാനിക്കല്‍ ശ്യാംലാല്‍(30) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.സമീപവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെളളൂര്‍ എസ്‌ഐ മോഹന്‍ദാസ് എത്തിയാണ് തമ്പിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് തമ്പി പറഞ്ഞു.
ഹര്‍ത്താലിനോടനുബന്ധിച്ച് രാവിലെ പത്തുമണിക്ക് സിപിഎമിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ സിഎസ്ഡിഎസ്‌കാരുടെ കൊടിമരം നശിപ്പിച്ചു. ജില്ലാ ഫോറന്‍സിക് ഓഫീസര്‍ മായ, കടുത്തുരുത്തി സിഐ കെ.പി.ടോംസണ്‍, വെളളൂര്‍ എസ്‌ഐ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: