ഇരിട്ടി: വൈദികന് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇടതു-വലത് മുന്നണികളും പോലീസും ഒളിച്ചുകളിക്കുന്നതായി യുവമോര്‍ച്ച പേരാവൂര്‍ മണ്ഡലം കമ്മറ്റി ആരോപിച്ചു. വൈദികനൊപ്പം കൂട്ടുപ്രതികളായവരെ പിടികൂടാന്‍ പോലീസ് അലംഭാവം കാണിക്കുകയാണ്. പോലീസിന്റെ മൂക്കിനു മുന്നില്‍ ഇവരെല്ലാം ഇത്രയും ദിവസം വിഹരിച്ചിട്ടും കേസെടുക്കാന്‍ താമസിച്ചത് മൂലം പ്രതികളെ പോലീസ് മുങ്ങാന്‍ സഹായിക്കുകയായിരുന്നു എന്ന സംശയം ബലപ്പെടുന്നു. ഇടതു വലത് മുന്നണികളും ഇവര്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന നയമാണ് സ്വീകരിച്ചിരി ക്കുന്നത്. കേസിലെ പ്രതികളെ മുഴുവന്‍ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി ഉദ്ഘാടനം ചെയ്തു. പ്രിജേഷ് അളോറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അജേഷ് നടുവനാട്, പി. കെ. ശ്രീജേഷ് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: