പയ്യന്നൂര്‍: സാധാരണ കുടുംബത്തിലെ വീട്ടമ്മയായ ശോഭനയ്ക്ക് ജാവലില്‍ ത്രോയില്‍ ലഭിച്ചത് ദേശീയ അംഗീകാരം. എന്നാല്‍ ഇത് അന്തര്‍ദേശീയ വിജയമാക്കാനുള്ള സ്വപ്നത്തിന് വിലങ്ങാകുന്നത് സാമ്പത്തിക പരാധീനത.
ഏഴിലോട് സ്വദേശി വി.ശോഭന രാജേഷാണ് ഹൈദരാബാദില്‍ നടന്ന ദേശീയ മാസ്റ്റേര്‍സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേടിയത്. ചൈനയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അര്‍ഹയായ ശോഭന, ലോക ചാമ്പ്യനാകുക എന്ന സ്വപ്നത്തിലാണെങ്കിലും പങ്കെടുക്കുവാനുള്ള ചിലവ് താങ്ങാനാകാത്തതിലുള്ള വിഷമത്തിലാണ്.കഴിഞ്ഞവര്‍ഷം സിംഗപ്പൂരില്‍ നടന്ന ലോകമിററില് പങ്കെടുക്കാന്‍ അര്‍ഹയായിട്ടും ശോഭനയ്ക്ക് പോകാന്‍ കഴിഞ്ഞില്ല.
ഭര്‍ത്താവ്: കുതിരക്കാല് രാജേഷ് ലോഡിംഗ് തൊഴിലാളിയാണ്. മക്കള്‍: ആദിത്യ, അനന്യ (ഇരുവരും വിദ്യാര്‍ത്ഥികള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: