കണ്ണൂര്‍: ഇരുചക്രവാഹനഭ്രാന്തന്മാരുടെ സ്വപ്നമായ റോഡ് ഗ്ലൈഡ് ബൈക്കിന്റെ ഏറ്റവും പുതിയ മോഡല്‍ കണ്ണൂരില്‍. ഇന്ത്യയില്‍ ആദ്യമായി ഈ ആഡംബര ബൈക്ക് എത്തിയത് കണ്ണൂരിലെ അഴീക്കോടാണ്. റോഡിലിറക്കാന്‍ 60 ലക്ഷം രൂപയാണ് ഉടമയായ എന്‍.കെ.സൂരജ് ചെലവഴിച്ചത്. ഹാര്‍ലി ഡേവിഡ്സന്റെ ഈ വര്‍ഷത്തെ ഏറ്റവും പുതിയ മോഡലാണ് ഇന്ത്യയിലാദ്യമായി കണ്ണൂര്‍ അഴീക്കോടെത്തിയ റോഡ് ഗ്ലൈഡ്. സൗദിയില്‍ നിര്‍മ്മാണക്കമ്പനിയുടെ ഉടമയായ എന്‍.കെ.സൂരജാണ് ഈ ആഡംബര ബൈക്ക് കണ്ണൂരിലെത്തിച്ചത്. ഒരു ആഡംബര കാറിനേക്കാള്‍ വിലയുളള രാജകീയ ബൈക്കില്‍ ആഡംബര കാറുകളിലുളളതിനേക്കാള് സൗകര്യങ്ങളുണ്ട്. അമേരിക്കന്‍ വംശജനായ ഈ ബൈക്ക് പാശ്ചാത്യ രാജ്യങ്ങളിലെ ബൈക്ക് പ്രേമികളുടെ ഹരമാണ്. കോഴിക്കോട്ടെ ഹാര്‍ലി ഡേവിഡ്സന് ഷോറൂം മുഖേനയാണ് സൂരജ് ബൈക്ക് സ്വന്തമാക്കിയത്. എ.ബി.എസ് ബ്രേക്കിംഗ് സംവിധാനമുളള ഈ ബൈക്കില്‍ മൂന്ന് ഹെഡ്ലൈറ്റുകളുണ്ട്. സെന്റര്‍ കണ്‍സോള്‍, ടാക്കോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, വോള്‍ട്ട് മീറ്റര്‍, മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രത്യേകതകള്‍. മൊബൈലും ലാപ്ടോപും ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 450 കിലോഗ്രാമാണ് ഭാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: