ചെറുപുഴ: കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന തേജസ്വനി പുഴ വറ്റിവരണ്ടതോടെ മലയോരം കടുത്ത വരള്‍ച്ചയിലേക്ക്. മലയോര പഞ്ചായത്തുകളായ ഈസ്റ്റ്എളേരി, ചെറുപുഴ, കീനാന്നൂര് കരിന്തളം, വെസ്റ്റ് എളേരി, പെരിങ്ങോം വയക്കര, കയ്യൂര്‍ചീമേനി എന്നിവടങ്ങളിലെ ആയിരക്കണക്കിന് ജനങ്ങള്‍ കുടിക്കാനും കുളിക്കാനും ആശ്രയിക്കുന്നത് ഈ പുഴയെയാണ്. മോട്ടോര്‍ ഉപയോഗിച്ചുള്ള അനിയന്ത്രിതമായ ജല ചൂഷണമാണ് തേജസ്വനിയില്‍ നടക്കുന്നത്. ഒരു കിലോമീറ്റര്‍ പരിദിയില്‍ 25 ഓളം മോട്ടോറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുഴയിലെ ഒഴുക്ക് പൂര്‍ണ്ണമായും നീലച്ച് ചില കുഴികളില്‍ മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളത്. പുഴ വറ്റിയതോടെ സമീപത്തെ കിണറുകളിലെ ജലനിരപ്പും കുത്തനെ താഴ്ന്നു. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, രാമന്തളി പഞ്ചായത്ത്, ഏഴിമല നാവിക അക്കാദമി, എന്നിവടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് തേജസ്വനി പുഴയില്‍ നിന്നാണ്. മാര്‍ച്ച് മാസം തുടങ്ങു മ്പോള്‍ തന്നെ ഇത്തരത്തില്‍ പുഴ വറ്റീവരണ്ടാല് വരാന്‍ പോകുന്ന മാസങ്ങള്‍ മലയോര ജനതയ്ക്ക് കടുത്ത വരള്‍ച്ചയെ തന്നെ നേരിടേണ്ടി വരും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. പകല്‍ സമയങ്ങളില്‍ കടുത്ത ചൂടും രാത്രിയില്‍ കടുത്ത തണുപ്പുമാണ് മലയോര മേഖലയില്‍ അനുഭവപ്പെടുന്നത്. ഇത് കടുത്ത ജലക്ഷാമത്തിന് ഇടയാക്കുമെന്നാണ് വിദഗ്തര്‍ പറയുന്നത്. മലയോര ജനങ്ങളുടെ ഏക ആശ്രയമായിരുന്ന തേജസ്വിനി പുഴയും കൈവഴികളും, ചെറുചാലുകളും വറ്റിവരണ്ടതോടെ കാര്‍ഷിക മേഖലയിലും കടുത്ത പ്രതിസന്ധിയിലാണ്. ജലദൗര്‍ലഭ്യം കാരണം കര്‍ഷകര്‍ കൃഷികള്‍ ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: