പാലക്കാട് : സംസ്ഥാന ബജറ്റില്‍ ‘വന്‍കിട പ്രൊജക്റ്റുകള്‍’ എന്ന പേരില്‍ 1,552 കോടി വകയിരുത്തിയ 12 പ്രൊജക്റ്റുകളില്‍ മൂന്നെണ്ണം ജില്ലയിലാണ്. ഐ.ഐ.റ്റി, മെഗാ ഫുഡ്പാര്‍ക്ക്, ഒറ്റപ്പാലം ഡിഫെന്‍സ് പാര്‍ക്ക് എന്നിവയാണവ.
നികുതി ചോര്‍ച്ച തടയാന്‍ പാലക്കാട് അതിര്‍ത്തി റോഡുകളിലും ഊടുവഴികളിലും ഏപ്രിലില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് പങ്കാളിത്ത ഏജന്‍സിയെ നിശ്ചയിച്ച് നടപ്പാക്കും. സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ് ലിമിറ്റഡ് നവീകരണത്തിന് അഞ്ച് കോടി. പട്ടാമ്പി താലൂക്ക് ആശുപത്രികളുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിന് അടിയന്തര മുന്‍ഗണന. കാര്‍ഷിക മേഖലയ്ക്ക് അനുയോജ്യമായ പ്രൊജക്റ്റ് തയ്യാറാക്കും. അഞ്ച് വിളകള്‍ക്ക് സ്പെഷല്‍ ഇക്കണോമിക് സോണുകള്‍ നിര്‍ണയിച്ചതില്‍ നെല്ല് വിഭാഗത്തില്‍ പാലക്കാട് ജില്ലയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം ഡെസ്റ്റിനേഷനുകളില്‍ പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് കിഫ്ബി പ്രത്യേക നിക്ഷേപനിധിയില്‍ നിന്നുള്ള പദ്ധതിയില്‍ മലമ്പുഴ, നെല്ലിയാമ്പതി , നിള എന്നിവയെയും ഉള്‍പെടുത്തി.
പാലക്കാട് ലൈറ്റ് എഞ്ചിനീയറിങ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നവീകരണം, കിന്‍ഫ്രയുടെ വാട്ടര്‍ സപ്ളൈ പ്രൊജക്റ്റ്, സമ്പൂര്‍ണ മലയോര ഹൈവേ കടന്ന് പോകുന്ന ഒന്‍പത് ജില്ലകളില്‍ പാലക്കാടും. മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന് 80 കോടി, ആലത്തൂര്‍ പറക്കുന്നം പാലവും അപ്രോച്ച് റോഡ് – 15 കോടി, ഒറ്റപ്പാലം ബൈപാസിനായി സ്ഥലം ഏറ്റെടുക്കല്‍ – 25 കോടി, ഐ.എം.എ ജങ്ഷന് മലമ്പുഴ കനാല്‍ റോഡ് – 22 കോടി. ചിറ്റൂര്‍ പുഴപ്പാലം – വണ്ടിത്താവളം റോഡ് – 15 കോടി. ചെര്‍പ്പുളശ്ശേരി ടൗണില്‍ മേല്‍പ്പാലം – 30 കോടി, ഭാരതപ്പുഴ കണ്കടവില് ആര്.സി.ബി-75 കോടി, തിരുവേഗപ്പുറ പഞ്ചായത്തില്‍ ആര്.സി.ബി- 16 കോടി, ഈസ്റ്റ് ഒറ്റപ്പാലം കണ്ണിയംപുറം പാലം- 25 കോടി, പട്ടാമ്പി പാലം – 30 കോടി.
ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഡാം ഇംപ്രൂവ്മെന്റ് ലോക ബാങ്ക് പ്രൊജക്റ്റില്‍ മലമ്പുഴ, വാളയാര്‍ ഡാമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവേഗപ്പുറ പൈലിപ്പുറം എടപ്പാലം എന്നിവിടങ്ങളില്‍ തടയണ നിര്‍മാണം – 10 കോടി, മലമ്പുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് – 75 കോടി, എലവഞ്ചേരി- പല്ലശ്ശന സമഗ്ര കുടിവെള്ള പദ്ധതി – 20 കോടി, കരിമ്പ സമഗ്ര കുടിവെള്ള പദ്ധതി – 25 കോടി. പറളിയില്‍ മിനി സ്റ്റേഡിയം, പട്ടാമ്പിയില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് സ്റ്റേഷന് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: