തൃശൂര്‍: സ്വകാര്യ ക്ഷേത്രജീവനക്കാര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് ക്ഷേത്രകാര്മിക് സംഘ്. പൂരം ഉള്‍പ്പടെയുള്ള ആഘോഷങ്ങളും പെരുന്നാളുകളും നടത്തുവാന്‍ ജില്ലാഭരണകൂടം നടപടികള്‍ സ്വീകരിക്കണമെന്നും ക്ഷേത്രകാര്മിക് സംഘ് ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം ക്ഷേത്രത്തിന്റെ വികസനത്തിനും ജീവനക്കാരുടെ ക്ഷേമത്തിനും വേണ്ടി മാത്രം ഉപയോഗിക്കണം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ക്ഷേത്രകാര്മിക് സംഘ് (ബിഎംഎസ്) ജില്ലാ കമ്മിറ്റി സംസ്ഥാന ഗവണ്മെന്റിനു നല്കുന്ന ഭീമഹര്‍ജി ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ധര്‍ണ സംസ്ഥാന പ്രസിഡണ്ട് കെ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് വേണാട് വാസുദേവന്‍, ബിഎംഎസ് ജില്ലാസെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന്, പ്രസിഡണ്ട് എ.സി.കൃഷ്ണന്, സി.കണ്ണന്, സി.വേലായുധന്, പി.ഡി.സുനില്‍കുമാര്‍, പി.ഗോപിനാഥ്, കെ.രാമന്, സേതുതിരുവെങ്കിടം, പി.ആനന്ദന്, കെ.വി.വിനോദ്, കെ.എന്‍.വിജയന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: