വടക്കാഞ്ചേരി: ഉത്രാളി പൂരത്തിന് ഇത്തവണ പകല്വെടിക്കെട്ടില്ല. പകരം തൃശൂര്പൂരസമാനമായ കൂട്ടിഎഴുന്നള്ളിപ്പും കുടമാറ്റവും നടക്കും. കൂട്ടിഎഴുന്നള്ളിപ്പില് 33 കരിവീരന്മാര് അണിനിരക്കും. നാളെ പുലര്‍ച്ചെയാണ് വെടിക്കെട്ട്. തിരുവമ്പാടി ചന്ദ്രശേഖരന്, പുതുപ്പള്ളി കേശവന്, കുട്ടന്‍കുളങ്ങര അര്ജ്ജുനന് എന്നീ ആനകള്‍ തിടമ്പേറ്റും. ആനകള്‍ ഇങ്ങനെ. എങ്കക്കാടിനായി തിരുവമ്പാടി ചന്ദ്രശേഖരന്, എറണാകുളം ശിവകുമാര്‍, പല്ലാട്ട് ബ്രഹ്മദത്തന്, മനിശ്ശേരി രഘുറാം, വൈലാശ്ശേരി അര്ജ്ജുനന്, കീഴൂട്ട് വിശ്വനാഥന്, ചെര്‍പ്പുളശ്ശേരി ശേഖരന്, ശ്രീഅയ്യപ്പന്, ഗുരുവായൂര്‍ വലിയവിഷ്ണു, തെച്ചിക്കോട്ടുകാവ് ദേവീദാസന്, നാണുഎഴുത്തച്ഛന്‍ ശങ്കരനാരായണന്, ഉഷശ്രീ ശങ്കരന്‍കുട്ടി, പാലാകുട്ടിശ്ശങ്കരന്, ഊട്ടോളി കുട്ടിശങ്കരന്, ഗജേന്ദ്രന്. കുമരനെല്ലൂരിനായി പുതുപ്പള്ളി കേശവന്, കിരണന്‍ നാരായണന്‍കുട്ടി, ഭരത് വിനോദ്,ഗുരുവായൂര്‍ ശേഷാദ്രി, പാറന്നൂര്‍ നന്ദന്, ബാസ്റ്റിന് വിനയസുന്ദര്‍, മച്ചാട് ഗോപാലന്, മനിശ്ശേരി രാമചന്ദ്രന്, മുള്ളത്ത് ഗണപതി. വടക്കാഞ്ചേരിക്ക് കുട്ടന്‍കുളങ്ങര അര്ജ്ജുനന്, എടക്കളത്തൂര്‍ അര്ജ്ജുനന്, പാമ്പാടി സുന്ദരന്‍, ചെര്‍പ്പുളശ്ശേരി അയ്യപ്പന്, ആദിനാരായണന്, നന്തിലത്ത് ഗോപാലകൃഷ്ണന്, നെല്ലിക്കാട്ട് മഹാദേവന്, പെരുമ്പാവൂര്‍ അയ്യപ്പന്, പുത്തൂര്‍ ബാലകൃഷ്ണന് അണിനിരക്കും. മുഖ്യപങ്കാളികളായ വടക്കാഞ്ചേരി ഇന്ന് ഉച്ചക്ക് 12 മണിക്ക് കരുമരക്കാട് ശിവക്ഷേത്രസന്നിധിയിലും കുമരനെല്ലൂരും, എങ്കക്കാട് ഊത്രാളിക്ഷേത്രത്തിലും പഞ്ചവാദ്യവിസ്മയം തീര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: