മുല്ലശ്ശേരി: ഗവ .ഹയര്‍സെക്കന്‍ഡറി സ്കൂളിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഫിസിക്സ് ലാബിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. രണ്ടു ദിവസത്തെ അവധിക്കു ശേഷം സ്കൂള്‍ തുറന്നപ്പോഴാണ് ആക്രമണവിവരമറിഞ്ഞത്. സ്കൂളിന്റെ പ്ലസ്ടൂ വിഭാഗം ഫിസിക്സ് ലാബിന്റെ ജനല്‍ചില്ലുകളാണ് തകര്‍ത്തത്.നേരത്തെയും നിരവധി തവണ സ്കൂളിനു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ഫിസിക്സ് ലാബില്‍ കുട്ടികളുടെ പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നുണ്ട്. പ്ലസ് ടൂ പരീക്ഷ ആരംഭിക്കാന്‍ തുടങ്ങുന്നതിനു മുമ്പാണ് ആക്രമണം.കഴിഞ്ഞ ശനിയാഴ്ച സ്കൂളിലെ ഹയര്‍സെക്കന്‍ഡറി ഓഫീസിന്റെ പൂട്ട് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരുന്നു. ഓഫീസില്‍ ചോദ്യപേപ്പറുകളുള്പ്പെടയുള്ളവ സൂക്ഷിക്കാറുള്ളതാണ്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ സ്കൂളിലെ രണ്ട് ജനാലകളുടെ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. നിരന്തരമുണ്ടാകുന്ന ആക്രമണം സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നതായി സ്കൂള്‍ പ്രിന്സിപ്പാല് എന്‍.ശൈലജ പറഞ്ഞു. പാവറട്ടി പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: