പൂച്ചാക്കല്‍/ആലപ്പുഴ: മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട വിമലാ ദേവിയുടെ ചിതാഭസ്മവും വഹിച്ച് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് നയിക്കുന്ന ചിതാഭസ്മ നിമജ്ജന യാത്ര മാര്‍ച്ച് ഒന്നിന് ചേര്‍ത്തലയില്‍ എത്തിച്ചേരും.
250 പേരെ സ്വീകരണ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ മഹിളാ മോര്‍ച്ച സമ്പൂര്‍ണ്ണയോഗം തീരുമാനിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമ്പിളി ബാബു അദ്ധ്യക്ഷയായി. ആശാ ജയന്‍, ബിന്ദുബെന്നി, ശ്രീരഞ്ജിനി, രഞ്ജിമാ ഷാന്‍, അയനാ ഷൈജു, ആശാ സുരേഷ്, വത്സ അഗസ്റ്റിന്‍, ഷെല്‍മ, ബി. ബാലാനന്ദ്, കെ. കെ. സജീവന്‍, സി. മിഥുന്‍ ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന സ്ത്രീ പീഡനവും, അക്രമവും പൊതുജന സമക്ഷം അവതരിപ്പിച്ച് മാര്‍ക്‌സിസ്റ്റ് അക്രത്തിന് എതിരെ വ്യാപകമായ പ്രചരണം നടത്തുന്നതിന്റെ ഭാഗമായാണ് യാത്ര നടത്തുന്നത്.
ചിതാഭസ്മ നിമജ്ജന യാത്ര ഒന്നിന് രാവിലെ 11 ന് ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനു സമീപം എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന യോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശാന്തകുമാരി അദ്ധ്യക്ഷത വഹിക്കും. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിതാ സുബ്രഹ്മണ്യന്‍, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ. സോമന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.
















