പറവൂര്‍: ക്ഷേത്രക്കുളത്തില്‍ നിന്ന് വര്‍ഷങ്ങള്‍ പഴക്കമുള്ള വിഗ്രഹം കണ്ടെത്തി. കിഴക്കേപ്രം പാലേരി ഭഗവതി ക്ഷേത്രക്കുളത്തില്‍ നിന്നാണ് വിഷ്ണുമായ ചാത്തന് സ്വാമിയുടെ വിഗ്രഹം കണ്ടെടുത്തത്. മുപ്പത് സെന്റീമീറ്റര്‍ ഉയരവും രണ്ടര കിലോഗ്രാം തൂക്കവുമുള്ള വിഗ്രഹം ഓടില്‍ നിര്‍മ്മിച്ചതാണ്. ഇന്നലെ രാവിലെ പതിനൊന്നര മണിയോടെ മീന്‍ പിടിക്കുന്നതിനായി കുട്ടികള്‍ വീശിയ വലയിലാണ് വിഗ്രഹം കണ്ടെത്തിയത്. ഇതോടെ ക്ഷേത്ര പരിസരത്ത് വന്‍ ജനക്കൂട്ടമാണ് തടിച്ച് കൂടിയത്. ക്ഷേത്രം സെക്രട്ടറി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പറവൂര്‍ പോലീസെത്തി വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റി. ഇതുമായി ക്ഷേത്രത്തിന് ഒരു ബന്ധവുമില്ലെന്ന് ക്ഷേത്രം സെക്രട്ടറി ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: