മാനന്തവാടി: കല്ലോടി പന്നിയിൽ ഉമാ മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തും. വ്യാഴാഴ്ച വൈകുന്നേരം 4.30- നു കലവറ നിറയ്ക്കൽ. തുടർന്ന് നട തുറക്കൽ, സ്ഥല ശുദ്ധിക്രിയകൾ. ആറിനു ദീപാരാധന. തുടർന്ന് വാസ്തുബലി, വാസ്തുകലശം, രക്ഷോഗ്ന ഹോമം,അസ്ത്രകലശം, കലശാഭിഷേകം, അത്താഴപൂജ.വെള്ളിയാഴ്ച രാവിലെ 5.30- നു നട തുറക്കും. തുടർന്ന് അഭിഷേകം, മലർനിവേദ്യം, ഗണപതിഹോമം,ഉച്ചപൂജ, നവകപഞ്ചഗവ്യം, ബ്രഹ്മ കലശപൂജ, ബ്രഹ്മ കലശാഭിഷേകം. ഒരു മണിക്ക് അന്നദാനം. ആറിനു ദീപാരാധന. ഏഴു മണിക്ക് ചോമ്പിലോട് നിന്നും താലപ്പൊലി എഴുന്നള്ളത്ത്. 7.30- നു ക്ഷേത്രം കവാടം ഉദ്ഘാടനം ചെയ്യും. 8.30- നു സാസ്കാരിക സമ്മേളനം. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ‘കൂത്താട്ടം’ ദൃശ്യവിരുന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: