കല്‍പ്പറ്റ : കേരളാ ആദിവാസി സംഘം വയനാട് ജില്ലാ പ്രസിഡന്റ് പാലേരി രാമന് നയിക്കുന്ന അവകാശ സംരക്ഷണ യാത്രക്ക് ഫെബ്രുവരി 26ന് തുടക്കമാവും.
ഭൂരഹിതരായ മുഴുവന്‍ വനവാസികള്‍ക്കും ഭൂമി നല്‍കുക, വനവാസികളുടെ മുഴുവന്‍ കടങ്ങളും എഴുതിതള്ളുക, വനവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര. 26ന് ബത്തേരി താലൂക്കിലും 27ന് കല്‍പ്പറ്റയിലും 28ന് മാനന്തവാടിയിലും യാത്ര പര്യടനം നടക്കും. വനവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് യാത്ര.
26ന് രാവിലെ പത്ത് മണിക്ക് അപ്പാട് കോളനിയില്‍ വനവാസി വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന് യാത്ര ഉദ്ഘാടനം ചെയ്യും. ജാഥ വൈസ് ക്യാപ്റ്റന്‍ ബാബു പടിഞ്ഞാറത്തറ, കോ-ഓര്‍ഡിനേറ്റര്‍ പി.രാമചന്ദ്രന് തുടങ്ങിയ ജില്ലാ നേതാക്കള്‍ യാത്രയെ അനുഗമിക്കും.
28ന് വൈകുന്നേരം ഏഴ് മണിക്ക് കാട്ടിക്കുളത്ത് നടക്കുന്ന സമാപനസമ്മേളനത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: