കല്പറ്റ: ബി.എം.എസ്. ഫെബ്രുവരി 22നു നടത്താനിരുന്ന സ്വകാര്യബസ് പണിമുടക്ക് പിന്‍വലിച്ചു. സ്വകാര്യബസ്ഓപ്പറേറ്റേഴ്സ് അസോസിയേഷനുംസ്വകാര്യബസ് ഓര്‍ഗനൈസേഴ്സ് അസോസിയേഷനും ബി.എം.എസ്. നേതാക്കളും ലേബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ശമ്പളവര്‍ധനവ് സംബന്ധിച്ച് ഡി.എല്‍.ഒ. യുമായി ഫെബ്രുവരി 25ന് വീണ്ടും സംഘടനയുമായി ചര്‍ച്ച് ചെയ്ത് തീരുമാനിക്കും. ക്ഷേമനിധി സംബന്ധിച്ച് വാഹനപരിശോധന നടത്തി യഥാര്‍ത്ഥ തൊഴിലാളികളെ കണ്ടെത്തും.
ജില്ലാ െ്രെപവറ്റ് ബസ്സ് ആന്റ് ഹെവിവെഹിക്കിള്‍ മോട്ടോര്‍ മസ്ദൂര്‍ സംഘം (ബി.എം.എസ്.) ജന.സെക്രട്ടറി പി.കെ. അച്യുതന്, പ്രസിഡന്റ് പി.കെ. മുരളീധരന്, കെ. സുരേഷ്, പി.പി. സജി, ടി.എ. ഐപ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: