കല്പറ്റ: സംസ്ഥാനത്തെ കിഴക്കന്‍ പ്രദേശങ്ങളെ ഭീതിയിലാക്കുന്ന വന്യമൃഗ അക്രമണം തടയാന്‍ സര്‍ക്കാര്‍ അത്യാധുനിക സാങ്കേതിക വിദ്യക്കും ധനസഹായത്തിനും കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് ആവശ്യപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രം സഹായിക്കുമെന്നുറപ്പാണെങ്കില് സംസ്ഥാന സര്‍ക്കാര്‍ ഈ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. പാര്‍ട്ടി ജില്ലാ നേതൃയോഗം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 19ന് ബത്തേരിയില്‍ കര്‍ഷക കണ്‍വന്‍ഷനും പൊതുയോഗവും സംഘടിപ്പിക്കും.
കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തെ അവര്‍ വിലകൊടുത്ത വാങ്ങിയ ഭൂമിയില്‍ തിരിച്ചെത്തിക്കാന്‍ നിയമപരവും രാഷ്ട്രീയവമായ പോരാട്ടം നടത്തും. മേയ് 16ന് ജോര്‍ജിന്റെ സ്ഥലം മുഴുവന്‍ കര്‍ഷകരുടെ സഹകരണത്തോടെ പിടിച്ചെടുക്കും. പ്രസിഡന്റ് പി.വി. മത്തായി അധ്യക്ഷത വഹിച്ചു. അഹമ്മദ്, ഇമ്മാനുവല്‍ കാപ്പന്, സംഗീത്, ജിജി തോമസ്, ജോസഫ് ഫ്രാന്‍സിസ്, ഹംസ, ബാബു, ജോണ്‍, സുനില്‍കുമാര്‍, ജോയി, കുട്ടന്, വിനോദ് ഐസക് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: