കല്‍പ്പറ്റ : മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത 285 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ കുടില്‍ കെട്ടി സമരം തുടങ്ങി. തവിഞ്ഞാല്‍ ഗ്രാപഞ്ചായത്തിലെ വാളാട് ഭൂമി പൂജക്കുശേഷം നടന്ന സമരം സി.കെ.ജാനു ഉദ്ഘാടനം ചെയ്തു. ഗോത്രമഹാസഭ ജില്ലാസെക്രട്ടറി ബാബു കോട്ടിയൂര്‍, രാമചന്ദ്രന് രണ്ടാംഗേറ്റ്, ബാലന് കാരമാട്, റീന പാര്‍സിക്കുന്ന്, ദേവി ചക്കിണി, അജിത കുറുക്കന്മൂല, പെരുമാള്‍ ചേകാടി, രാജു ചുണ്ടപ്പാടി എന്നിങ്ങനെ എട്ട് കുടുംബങ്ങളാണ് വാളാട് വ്യാഴാഴ്ച്ച കുടില്‍കെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: