പുല്‍പ്പള്ളി: ഫെബ്രുവരി 19 ന് ഞായറാഴ്ച 8.30 മുതല്‍ ഭാരതീയ വിദ്യാനികേതനില്‍ പ്രവര്‍ത്തിച്ചു വരുന്ന ബത്തേരി താലൂക്കിലെ 8 വിദ്യാലയങ്ങളിലെ എല്‍ കെ ജി, യുകെ ജി (ശിശുവാടിക) വിഭാഗങ്ങളിലെ ആയിരത്തോളം കുരുന്നുകളുടെ സംഗമവും കലാവിരുന്നും പാടിച്ചിറ ശ്രീനാരായണ വിദ്യാനികേതന്റെ ആഭിമുഖ്യത്തില്‍ നടക്കും.താലൂക്കിലെ വിദ്യാനികേതന്‍ കുടുംബാംഗങ്ങളുടെ സംഗമവും നടത്തപ്പെടുന്നു.
ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായ വിദ്യാഭാരതിയുടെ കേരളഘടകമാണ് ഭാരതീയ വിദ്യാനികേതന്‍.കേരളത്തില്‍ 500 ഓളം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നു.എല്‍ കെ ജി തലം മുതലേ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള യോഗാ പഠനവും മറ്റും മറ്റു വിദ്യാലയങ്ങളില്‍ നിന്നും ഭാരതീയ വിദ്യാനികേതനെ വ്യത്യസ്ഥമാക്കുന്ന പഞ്ചാംഗശിക്ഷണ രീതിയില്‍ കുട്ടികള്‍ക്ക് ചതുര് ഭാഷ പാണ്ഡിത്യവും നല്കി വരുന്നുണ്ട്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍ 9 മണിക്ക് പിരിപാടികള്‍ ഉദ്ഘാടനം ചെയ്യും.റിട്ട. എ ഇ ഒ മുരളീധരന് അദ്ധ്യക്ഷത വഹിക്കും. ലക്ഷ്മി മുഖ്യപ്രഭാഷണം നിര്‍വഹിക്കും ജൈജുലാല്‍,ടി കെ പൊന്നന്, സദാശിവന് കളത്തില്‍, മോളി ജോസ് (വാര്‍ഡ് മെമ്പര്‍) പ്രിയ പ്രസാദ് എന്നിവ് ഉദ്ഘാടന സഭയില്‍ സംസാരിക്കും.
വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപന സഭയുടെ ഉദ്ഘാടനവും നറുക്കെടുപ്പും ജില്ലാപഞ്ചായത്ത് മെമ്പര്‍ വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍ നിര്‍വഹിക്കും.വി കെ ജനാര്ദ്ദനന്, രാജമുരളീധരന്‍ ,സദാശിവന് കളത്തില്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: