പുത്തൂര്‍വയല്‍:പരമ്പരാഗത വിത്തുകളുടെ കലവറതുറന്ന് മൂന്നാമത് വയനാട് വിത്തുല്‍സവം ഫെബ്രുവരി 17മുതല്‍ 19 വരെ പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന് ഗവേഷണ നിലയത്തില്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എം എസ് സ്വാമിനാഥന് ഗവേഷമനിലയത്തില് നടത്തിയ പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉഷാകുമാരി അറിയിച്ചു.
‘പ്രാദേശീക വിത്തുബാങ്കുകള്‍ ഭക്ഷ്യ സുരക്ഷക്കായുള്ള കരുതല്ശേഖരങ്ങള്’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന മൂന്നാമത് വയനാട് വിത്തുത്സവത്തില്‍ വയനാട്ടിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും കര്‍ഷകര്‍ വിവിധവിളയിനങ്ങള് പ്രദര്‍ശിപ്പിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യും. കൂടാതെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള കര്‍ഷകര്‍ സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കും.
വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതിയും പരമ്പരാഗത നെല്‍കര്‍ഷകരുടെ സംഘടനയായ സീഡ് കെയറും വയനാട്ടിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും നബാര്‍ഡും കേരളകുടുംബശ്രീമിഷനും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിത്തുത്സവത്തിന്റെ ലക്ഷ്യം പരമ്പരാഗത വിളയിനങ്ങള്കൃഷിചെയ്തുവര്ുന്ന കര്‍ഷകരുടെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടേയും കൂട്ടായ്മ ഉണ്ടാക്കിയെടുക്കുയും സംരക്ഷണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുകയുമാണ്.
കാലാവസ്ഥാവ്യതിയാനത്തിന്റെ കാലത്ത് കൃഷിയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിന് പരമ്പരാഗത വിത്തുകളുടെ സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്. വൈവിധ്യമാര്‍ന്ന ഭക്ഷ്യവിളകളുടെ കൃഷിയും ഉപയോഗവും പോഷകാഹാര സുരക്ഷയുടെ താക്കോലാണെന്നു പറയാം. ഈ വിഷയത്തെ അധികരിച്ച് വയനാട്ടിലെ 26 പഞ്ചായത്തുകളിലും വിത്തുല്സവത്തിനു മുന്നോടിയായി സംവാദങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. കര്‍ഷകരും ജനപ്രതിനിധികളും പങ്കെടുത്ത സംവാദപരിപാടികള്‍ പാരമ്പര്യ കൃഷിയേയും ജൈവകൃഷിയേയും വേര്‍തിരിച്ചു കാണേണ്ടതിന്െ ആവശ്യം ചൂണ്ടിക്കാട്ടി. പരമ്പരാഗത വിത്തു സംരക്ഷണം സമൂഹത്തിന്റെ പൊതു ആവശ്യമായി കണ്ടു കൊണ്ട് പരമ്പരാഗത കര്‍ഷകരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതാണെന്ന് സംവാദങ്ങള്‍ അഭിപ്രായപ്പട്ടു. വയനാടിന് ഇനിയും കൈമോശം വന്നിട്ടില്ലാത്ത പരമ്പരാഗത വിത്തുവൈവിധ്യത്തെ പ്രാദേശീക വിത്തുബാങ്കുകള്‍ സ്ഥാപിച്ചുകൊണ്ട് സംരക്ഷിക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ആഖ്വാനം ചെയ്യ്തുകൊണ്ട് തവിഞ്ഞാല്‍ പഞ്ചായത്തില്‍ 10ാം തീയതി മൂന്നുമാസം നീണ്ടുനിന്ന പഞ്ചായത്തുതല സംവാദങ്ങള്‍ സമാപിച്ചു.
വിത്തുല്സവത്തോടനുബന്ധിച്ചുനടക്കുന്ന സെമിനാറുകള്‍ കാലാവസ്ഥാമാറ്റവും ഭക്ഷ്യോല്‍പ്പാദനവും കാര്ഷികജൈവവൈവിദ്ധ്യത്തിന്റെ പ്രാധാന്യം, മാറുന്ന വിത്തു വ്യവസ്ഥ, പ്രാദേശീക വിത്തു ബാങ്കുകള്‍ ഭക്ഷ്യസുരക്ഷയുടെ കരുതല്‍ ശേഖരങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. കര്‍ഷക പ്രതിനിഥികള്‍ ജനപ്രതിനിഥികള്‍ ബന്ധപ്പെട്ട വകുപ്പു തലവന്മാര് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാറുകളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: