തിരുവനന്തപുരം: തിരുവനന്തപുരം: ലോ അക്കാദമി മാനേജ്‌മെന്റ് നടത്തിയ അനധികൃത ഫഌറ്റ് നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത് യുഡിഎഫ് സര്‍ക്കാര്‍. കോളേജ് ട്രസ്റ്റിന്റെ നിയമാവലിയില്‍ വെട്ടിത്തിരുത്തല്‍ വരുത്തി വാണിജ്യ ആവശ്യത്തിനായി ട്രസ്റ്റ് ഭൂമി വിനിയോഗിച്ചിട്ടും രജിസ്‌ട്രേഷന്‍ വകുപ്പ് അനങ്ങിയില്ല. ഫഌറ്റ് നിര്‍മ്മാണം നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയില്‍ പോലും നടപടിയെടുത്തില്ല.
ലോ അക്കാദമിയിലെ പൂര്‍വവിദ്യാര്‍ത്ഥികൂടിയായ അനൂപ് ജേക്കബ് രജിസ്‌ട്രേഷന്‍ മന്ത്രിയായിരിക്കുമ്പോഴാണ് മന്ത്രിമാരുള്‍പ്പെടെയുള്ള 51 അംഗ ഭരണസമിതിയില്‍ കുടുംബക്കാരെ തള്ളിക്കയറ്റി 21 അംഗങ്ങളായി വെട്ടിക്കുറച്ച് നിയമാവലി തിരുത്തി അപേക്ഷ നല്‍കിയത്. സെക്രട്ടേറിയറ്റിന് സമീപത്തെ പുന്നന്റോഡിലുള്ള എട്ടുനില ഫഌറ്റ് നിര്‍മിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പമാണ് രജിസ്‌ട്രേഷന്‍ വകുപ്പിന് തിരുത്തിയ നിയമാവലി നല്‍കിയത്. 1966 ല്‍ രജിസ്റ്റര്‍ ചെയ്ത ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ട്രസ്റ്റിന്റെ ഭരണ സമിതിയില്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസുമായിരുന്നു രക്ഷാധികാരികള്‍. ചെയര്‍മാന്‍ സ്ഥാനത്ത് വിദ്യാഭ്യാസ, നിയമമന്ത്രിമാരും കേരള, എം.ജി സര്‍വകലാശാല വി.സിമാരുമുണ്ടായിരുന്നു.
വിദ്യാഭ്യാസ, നിയമസെക്രട്ടറിമാര്‍, സര്‍വകലാശാല അക്കാദമി ഡീന്‍, നിയമവിഭാഗം മേധാവി തുടങ്ങിയ 51 പ്രമുഖരടങ്ങുന്ന ഗവേണിംഗ് കൗണ്‍സിലാണ് യഥാര്‍ത്ഥ ട്രസ്റ്റിന്റെ ചുമതല വഹിച്ചിരുന്നത്.
എന്നാല്‍ തിരുത്തിയ നിയമാവലിയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരുമുള്‍പ്പെടെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഔട്ടായി.
നിമാവലി ഭേദഗതി ചെയ്യാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. 2014 ല്‍ സമര്‍പ്പിക്കുന്ന സമയത്ത് 51 അംഗ ഭരണ സമിതി അംഗത്തില്‍ പലരും മരണപ്പെട്ടിരുന്നു. സര്‍ക്കാര്‍ പ്രതിനിധികളെ വോട്ടെടുപ്പില്‍ മാറ്റാനുമാകില്ല. ഇത്തരത്തിലൊരു യോഗം ചേര്‍ന്നതായി ഒരിടത്തും രേഖകളില്ല.
വിചിത്രമായ വസ്തുത നഗരസഭയിലെ സിപിഎം സ്വാധീനമുപയോഗിച്ച് ഫഌറ്റിന് നിര്‍മാണ അനുമതി തേടിയപ്പോള്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ പരാതി നല്‍കപ്പെട്ടിരുന്നു. വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന ഷാജഹാനാണ് പരാതി നല്‍കിയത്.
എന്നാല്‍ നാരായണന്‍ നായര്‍ക്ക് അനുകൂലമായി ഏകപക്ഷീയമായി ജില്ലാ രജിസ്ട്രാര്‍ പരാതി തള്ളുകയായിരുന്നു. ഉന്നത രാഷ്‌ട്രീയസ്വാധീനംമൂലമാണ് പരാതി കിട്ടിയിട്ടും നിയമാവലിയിലെ പൊരുത്തക്കേടുകള്‍ പോലും രജിസ്‌ട്രേഷന്‍ വകുപ്പ് പരിശോധിക്കാന്‍ തയ്യാറാവാതിരുന്നതെന്നാണ് ആക്ഷേപം.
















