തിരുവനന്തപുരം: ഭരണ നവീകരണത്തില്‍ നടത്തിയ ഇടപെടലിന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് കേരള സെന്ററിന് മുഖ്യമന്ത്രിയുടെ 2015ലെ അവാര്‍ഡിന് അര്‍ഹമായി. തിരുനെല്ലി, കല്ലിയൂര്‍, ബാലരാമപുരം, പള്ളിച്ചല്‍ പഞ്ചായത്തുകളിലെ അംഗന്‍വാടികളില്‍ നടത്തിയ സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് കേരള സെന്റര്‍ ഈ അവാര്‍ഡ് ലഭിക്കുന്നത്. അവാര്‍ഡ് 5 ലക്ഷം രൂപയാണ്.
അംഗന്‍വാടി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്വപൂര്‍ണമാക്കുന്നതിനുള്ള ഇടപെടലുകളാണ് സോഷ്യല്‍ ഓഡിറ്റിലൂടെ നടപ്പിലാക്കുന്നത്. അംഗന്‍വാടിയിലെ ഗുണഭോക്താക്കളായ ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, 0-6 വയസ്സുവരെയുള്ള കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ക്ക് ലഭ്യമാക്കേണ്ട സേവനങ്ങള്‍, അതിന്റെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുക എന്നതാണ് സോഷ്യല്‍ ഓഡിറ്റിന്റെ ഒരു പ്രധാന ലക്ഷ്യം. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് കേരള സെന്ററില്‍ ഡോ. എ.ബി. ജോര്‍ജും, ഡോ. ജ്യോതി കൃഷ്ണനും നയിച്ച 12 അംഗ ടീമാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
















