മേപ്പാടി: മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവം ഇന്ന് മുതല്‍ ഈ മാസം 20 വരെ നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി ചെയര്മാന് പി.കെ. അനില്‍കുമാര്‍, കണ്‍വീനര്‍ ബി. സുരേഷ് ബാബു, ട്രഷറര്‍ ഇ. നാരായണന് നമ്പീസന്‍ എന്നിവര്‍ അറിയിച്ചു. ഇന്ന് രാവിലെ എട്ടുമണിക്ക് ഉഷപൂജ, 12ന് ഉച്ചപൂജ, തുടര്‍ന്ന് അന്നദാനം എന്നിവയും രാത്രി ഏഴുമണിക്ക് കരകം എഴുന്നള്ളിക്കല്‍, 15ന് രാവിലെ എട്ടുമണിക്ക് ഉഷപൂജ, 12 മണിക്ക് ഉച്ചപൂജ, 12.30ന് അന്നദാനം, വൈകിട്ട് ആറുമണിക്ക് ദീപാരാധന എന്നിവയും ഉണ്ടായിരിക്കും. 16ന് രാവിലെ എട്ടുമണിക്ക് പതിവുപോലെ ഉഷപൂജ, ഉച്ചപൂജ, 12.30ന് അന്നദാനം, ആറുമണിക്ക് ദീപാരാധന, എട്ടുമണിക്ക് കരകപ്രദക്ഷിണം. 17ന് രാവിലെ ആറുമണിക്ക് ഉഷപൂജ, തുടര്‍ന്ന് 11 മുതല്‍ 12 വരെ പൊങ്കലും പൂജയും, 12.30ന് അന്നദാനം, ആറുമണിക്ക് ദീപാരാധന, പഞ്ചവാദ്യം, പ്രദക്ഷിണം, കാഴ്ച്ചത്തട്ട് സ്വീകരിക്കല്‍. 18ന് രാവിലെ ആറുമണിക്ക് ഉഷപൂജ, ഒമ്പതുമണിക്ക് കുംഭാഭിഷേകം, 12.30ന് അന്നദാനം. വൈട്ട് അഞ്ചുമണി മുതല്‍ 12 മണിവരെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും വരവ് കാഴ്ച്ചത്തട്ട്. 19ന് പുലര്‍ച്ചെ കനലാട്ടം, ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജ രാത്രി എട്ടുമണിക്കുശേഷം കൊടിയിറക്കലും കരകം ഒഴുക്കല്‍ എന്നിവയുമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: