ചേര്‍ത്തല: വിദ്യാര്‍ത്ഥികളെ കയറ്റാതെ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് തടഞ്ഞ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് ഭീഷണി. ചേര്‍ത്തല-അരൂക്കുറ്റി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏതാനും ബസുകള്‍ പതിവായി വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇന്നലെ വൈകിട്ട് കുട്ടികള്‍ കാത്ത് നിന്ന സ്‌റ്റോപ്പില്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്നാണ് എഎംവിഐ പൂച്ചാക്കലില്‍ ബസ് തടഞ്ഞത്. ഇതില്‍ കുപിതരായ ജീവനക്കാര്‍ ബസ് നടുറോഡില്‍ നിര്‍ത്തിയിടുകയും മറ്റ് ബസുകളും തടഞ്ഞിട്ട് വാഹന ഗതാഗതം തടസപ്പെടുത്തുകയും ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് എത്തി പ്രതിഷേധമുയര്‍ത്തിയതോടെയാണ് വാഹനഗതാഗതം പുന:രാരംഭിക്കാനായത്.
















