വളപട്ടണം: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസ് പിടിയില്‍. അഴീക്കല്‍ സ്വദേശി ആഷിഖി(24)നെയാണ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്. അഴീക്കല്‍ ബോട്ടുജെട്ടിക്ക് സമീപത്തുനിന്നും കസ്റ്റഡിയില്‍ലെടുത്ത ഇയാളുടെ പക്കല്‍ നിന്നും 20 ഗ്രാം കഞ്ചാവും പിടിച്ചടുത്തിട്ടുണ്ട്. കൂടെയുണ്ടായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തളിപ്പറമ്പിലുള്ള ചെരുപ്പ് കടയില്‍ ജോലിനോക്കുന്ന ഇയാള്‍ക്ക് നിരവധി സ്‌കൂള്‍ കുട്ടികളുമായും ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. ഈ ബന്ധത്തിലൂടെയാണ് ആഷിഖ് കഞ്ചാവ് കച്ചവടം നടത്തുന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ കേസെടുത്ത് ആഷിഖിനെ റിമാന്റ് ചെയ്തു. തുടരന്വേഷണത്തിനായി ഇയാളെ വളപട്ടണം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
അറസ്റ്റിലായ മോഷണക്കേസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും
കണ്ണൂര്‍: മോഷണക്കേസില്‍ പ്രതിയായി അറസ്റ്റിലായ കാനച്ചേരി കുഞ്ഞിപ്പറത്ത് വീട്ടില്‍ വിജീഷിനെ(30) ചക്കരക്കല്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. നിരവധി മോഷണക്കേസുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജീഷിനെ കസ്റ്റഡിയില്‍ വാങ്ങുക. ഇന്നലെയാണ് ഇയാളെയും കൂട്ടാളിയായ പതിനേഴുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നയാളാണ് പതിനേഴുകാരന്‍. ഇയാളെ പൊലീസ് ഇന്നലെ ജാമ്യത്തില്‍ വിട്ടിരുന്നു.
കണ്ണൂരിലും പരിസര പ്രദേശങ്ങളിലും നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് നിഗമനം. തുമ്പ് ലഭിക്കാത്ത ചില കേസുകളില്‍ ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇത് അന്വേഷിക്കുന്നതിനാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുക. രാത്രി കാലങ്ങളില്‍ മാല പൊട്ടിക്കുകയും ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവരുകയും ചെയ്യുകയാണ് വിജീഷിന്റെ രീതി. വീട് കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങളും ഇലട്രോണിക്‌സ് ഉപകരണങ്ങളും ഇയാള്‍ മോഷ്ടിച്ചതില്‍ പെടും. പ്രവാസിയായ വിജീഷ് രണ്ട് മുമ്പാണ് പ്രവാസി ജീവിതം അവസാനിപ്പിച്ച് മോഷണത്തിലേക്ക് തിരിഞ്ഞത്. ഇയാളുടെ മറ്റ് സഹായികളും ഉടന്‍ പിടിയിലാകുമെന്നാണ് വിവരം.
ബസ്സ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം;
പ്രതികളെ തിരിച്ചറിഞ്ഞു
















